കൃഷിയറിവുകള്‍ നിങ്ങളെ തേടി വരുന്നു


കേരളത്തിലെ വിളകളെയും കൃഷിയെയും കുറിച്ച് നമുക്കു വേണ്ട അറിവുകളെന്തും ഇന്‍റര്‍നെറ്റിലിതാ പച്ചമലയാളത്തില്‍ ലഭിക്കുന്നു. നമ്മുടെ സ്വന്തം മലയാളം, നമുക്കു വേണ്ട അറിവുകള്‍. ഇവ രണ്ടും ഒത്തുചേരുമ്പോള് www.karshikarangam.com ഇന്‍റര്‍നെറ്റില്‍ ഹരിതകേരളത്തിന്‍റെ മേല്‍വിലാസമായി മാറുന്നു. 
ഇവിടെ ആരും വെറും വായനക്കാരന്‍ മാത്രമാകുന്നില്ല, സംശയങ്ങള്‍ ചോദിക്കാം, ഏതു ചെറിയ അളവിലും ഉല്‍പ്പന്നങ്ങള്‍ വില്‍പനയ്ക്കു വയ്ക്കാം, സമാനമനസ്കരുമായി ചങ്ങാത്തം കൂടാം, ആശയങ്ങള്‍ പങ്കുവയ്ക്കാം. അങ്ങനെ കൃഷിയുമായി ബന്ധപ്പെട്ട എന്തിനും ഏതിനും കാര്‍ഷികരംഗം ഡോട്ട് കോം തുണ നില്‍ക്കുന്നു. അതുകൊണ്ടാണ് പ്രതിദിനം രണ്ടായിരത്തിലധികം സന്ദര്‍ശകര്‍ ഈ വെബ് പോര്‍ട്ടലിനുള്ളത്. പത്രപ്രവര്‍ത്തനത്തില്‍ സ്റ്റേറ്റ്സ്മാന്‍ ദേശീയ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങളുടെ ജേതാവും ഇരുപതിലധികം വര്‍ഷം മലയാള മനോരമ കര്‍ഷകശ്രീ ഉള്‍പ്പെടെ കാര്‍ഷിക മാധ്യമങ്ങളില്‍ പത്രാധിപരുമായിരുന്ന നെമി ജോര്‍ജിന്‍റെ നേതൃത്വത്തിലുള്ള ടീമാണ് കാര്‍ഷികരംഗത്തെ നിങ്ങളുടെ പക്കലെത്തിക്കുന്നത്. കാര്‍ഷികരംഗം ഡോട്ട് കോമിനെ അടുത്തറിയുക

ഫാം ഗൈഡ്: പുതിയ കൃഷിയറിവുകളും കണ്ടുപിടുത്തങ്ങളും പരിചയപ്പെടുത്തുന്നു.
വിജയകഥകള്‍: മികച്ച കര്‍ഷകരുടെ അനുഭവപാഠങ്ങള്‍ 
കൃഷിപാഠം: വിളകളും ഇനങ്ങളും തിരിച്ച് ഏറ്റവും സമഗ്രമായ പ്രായോഗിക കൃഷിപാഠങ്ങള്‍
പ്ലാന്‍റ് ക്ലിനിക്: കൃഷിയിലെ സംശയങ്ങള്‍ക്ക് പരിഹാരം തേടാനുള്ള വേദി
സംരംഭങ്ങള്‍: കാര്‍ഷിക സംരംഭങ്ങള്‍ക്കു വേണ്ട സഹായങ്ങള്‍
കാണാം പഠിക്കാം: കൃഷികാര്യങ്ങള്‍ കണ്ടുപഠിക്കാന്‍ വീഡിയോ ട്യൂട്ടോറിയല്‍
അടുക്കളത്തോട്ടം: വീട്ടാവശ്യത്തിന് വിഷരഹിത പച്ചക്കറികള്‍ തയ്യാറാക്കാന്‍ കൃഷിപാഠങ്ങള്‍
സേവനദാതാക്കള്‍: വിവിധ സേവനങ്ങളെത്തിക്കുന്ന ഏജന്‍സികളെ പരിചയപ്പെടുത്തുന്നു
നാടന്‍ ചന്ത: ആര്‍ക്കും ഉപയോഗിക്കാവുന്ന സൗജന്യ ഓണ്‍ലൈന്‍ വിപണി
കാര്‍ഷികരംഗം ക്ലബ്ബ്: ഫേസ്ബുക്കിന്‍റെ മാതൃകയില്‍ സൗജന്യ സാമൂഹ്യ മാധ്യമം
പരിശീലനം: ഏതു കാര്‍ഷിക വിഷയത്തിലും പരിശീലനം ആവശ്യപ്പെടാവുന്ന വിഭാഗം
നമ്മുടെ വിപണി: കര്‍ഷകരുടെ സ്വന്തം ചന്തകള്‍ രൂപീകരിക്കുന്നതിനുള്ള സേവന വിഭാഗം
ഇവയ്ക്കു പുറമെ  നാട്ടറിവുകള്‍, കൃഷി ഡയറക്ടറി, ശാസ്ത്രീയനാമങ്ങള്‍, കൃഷി വാര്‍ത്തകള്‍, കാര്‍ഷിക കൗതുകങ്ങള്‍, കൃഷി അളവുകള്‍, അഭിപ്രായവേദി തുടങ്ങി ഒട്ടനവധി വിഭാഗങ്ങള്‍...